തുള്ളൽപ്പാട്ട്

by Kerala In Mumbai
0 comments

കണ്ടാൽ പലതും മിണ്ടാതെങ്ങനെ
മണ്ടാനണ്ഡകടാഹം തന്നിൽ
കണ്ടാൽ പലതും മിണ്ടാതെങ്ങനെ
മണ്ടാനണ്ഡകടാഹം തന്നിൽ

സമയം തേടി നടപ്പൂ പലരും
കിട്ടാനില്ല എന്തതു ചെയ്‌വൂ
സമയം തേടി നടപ്പൂ പലരും
കിട്ടാനില്ല എന്തതു ചെയ്‌വൂ

ഉണ്ണാനില്ല ഉറങ്ങാനില്ല
ഉരിയാടാനോ തീരെയുമില്ല
ഉണ്ണാനില്ല ഉറങ്ങാനില്ല
ഉരിയാടാനോ തീരെയുമില്ല

കരയും കുഞ്ഞിന് കളറിൽ ഫോണുകൾ
കളിയായ് നൽകും കാലമിതല്ലോ
കരയും കുഞ്ഞിന് കളറിൽ ഫോണുകൾ
കളിയായ് നൽകും കാലമിതല്ലോ

പബ്ജി കളിക്കാം റമ്മി കളിക്കാം
പിസയും ബർഗറുമോർഡറ് ചെയ്യാം
പബ്ജി കളിക്കാം റമ്മി കളിക്കാം
പിസയും ബർഗറുമോർഡറ് ചെയ്യാം

വിശ്വാസത്തിൽ അർപ്പിതമെങ്കിലും
പൂട്ടുകളുണ്ടേ ഫോണിന് വേറെ
വിശ്വാസത്തിൽ അർപ്പിതമെങ്കിലും
പൂട്ടുകളുണ്ടേ ഫോണിന് വേറെ

ആപ്പുകൾ വന്നിട്ടാപ്പുകളാകും
കാലം കലികാലം തന്നയ്യോ
ആപ്പുകൾ വന്നിട്ടാപ്പുകളാകും
കാലം കലികാലം  തന്നയ്യോ

തോണ്ടിത്തോണ്ടി നടക്കാമിവിടെ
തോണ്ടാതെങ്ങനെ…….
തോണ്ടാതെങ്ങനെ……..

നാരായണ ജയ നാരായണ ജയ 
നാരായണ ജയ നാരായണ  ജയ
നാരായണ ജയ നാരായണ  ജയ
നാരായണ ജയ നാരായണ   ജയ

ദീപ ബിബീഷ് നായർ 

Leave a Comment