പ്രവാസികളുടെ ഓണം

by Kerala In Mumbai
0 comments

ചിങ്ങമാസത്തിൽ മാത്രമൊതുങ്ങാതെ തുടർന്നുള്ള രണ്ട് മൂന്ന് മാസങ്ങൾ വരെ നീളുന്നതാണ് നമ്മൾ പ്രവസികളുടെ ഓണാഘോഷങ്ങൾ .
നമ്മുടെ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും ഏറ്റവും പ്രിയപ്പെട്ട ഉത്സവമായ തിരുവോണാഘോഷത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങുന്നത് സമാജത്തിൻ്റെ ഓണാഘോഷദിന പ്രഖ്യാപനത്തോടു കൂടിയാണ്. എത്ര സമയമില്ലായ്മയിലും സമയം കണ്ടെത്തി പരിപാടികളുടെ തയ്യാറെടുപ്പുകൾ ഒരു വശത്തും, അതെങ്ങനെ കേമമാക്കാം എന്ന തയ്യാറെടുപ്പുകൾ ഒരു വശത്തും .

എന്തായാലും ഇന്നലെയായിരുന്നു പാൽഘർ കൈരളി സമാജത്തിൻ്റെ മുപ്പതാമത് ഓണാഘോഷം നടന്നത്. ലയൺസ് ക്ലബ് ഹാളിൽ വച്ച് നടന്ന പ്രോഗ്രാമിൽ ശ്രീമതി രാഖി സുനിൽ പ്രധാന അതിഥിയായിരുന്നു. മികച്ച കലാപരിപാടികളും മാവേലിയുടെ വരവും രുചിയാർന്ന സദ്യയുമൊക്കെ ആഘോഷം കെങ്കേമമാക്കി.

BY – Deepa Nair

Leave a Comment