മഴ

by Kerala In Mumbai
0 comments

മഴ പെയ്തു.

മണ്ണ്
ഒരു സുഗന്ധമായി പൂത്തു.

ഇലകൾ
കൈ നീട്ടി.

കാറ്റ്
നനഞ്ഞു ചിരിച്ചു.

ആകാശം
തുള്ളികളായി പൊഴിഞ്ഞപ്പോൾ,

ഭൂമി
നിശ്ശബ്ദമായി നന്ദി പറഞ്ഞു.


രാജീവൻ കാഞ്ഞങ്ങാട്

Leave a Comment