മധുരം മലയാളം

by Kerala In Mumbai
0 comments

മധുരം മലയാളം എന്ന വാക്യം അന്വർത്ഥമാകുന്നതുപോലെ നല്ലസൊപ്പാര-ബോയ്‌സർ മേഖലയുടെ പ്രവേശനോത്സവം തികച്ചും മാധുര്യമേറുന്നതായി മാറിയ കാഴ്ചയാണ് ഇന്നലെ കണ്ടത്.

നാലു പഠന കേന്ദ്രങ്ങളിലായി അറുപതിൽ പരം പുതിയ കുട്ടികൾ പ്രവേശനോത്സവത്തിന് എത്തിയപ്പോൾ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അധ്യാപകരും മറ്റു കുട്ടികളും അവരെ സ്വീകരിച്ചു. മലയാളി സമാജങ്ങളുടെ സഹകരണത്തോടെ നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകളും പെൻസിലുമൊക്കെ വിതരണം ചെയ്യുകയുണ്ടായി.കുട്ടികളുടെ കലാപരിപാടികളും , ഭാഷാപ്രതിജ്ഞയും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.

കൂടുതൽ കുട്ടികളുടെ പങ്കാളിത്തം നമ്മുടെ ഭാഷയുടെ സ്വീകാര്യതയെ , വളർച്ചയെ വെളിപ്പെടുത്തുന്നതാണ്. മലയാളത്തിൻ്റെ മാഹാത്മ്യം മനസിലാക്കി കുട്ടികളെ അയക്കാൻ മനസുകാണിക്കുന്ന മാതാപിതാക്കൾ തികച്ചും അഭിനന്ദനം അർഹിക്കുന്നു.

മലയാളം മിഷൻ എന്ന മഹത്തായ സംരഭത്തിനു വേണ്ടി ഭാഷയോടുള്ള സ്‌നേഹം സേവനത്തിലൂടെ മാതൃകയാക്കുന്ന അധ്യാപകരും, അതിന് വേണ്ടി പിന്നണിയിൽ അണിനിരക്കുന്ന ഭാഷാപ്രവർത്തകരും ഒരുപോലെ പ്രശംസനീയത്തിനർഹരാണ്.

ഇനിയും നമുക്കൊരുമിച്ച് ഇതുപോലെ, ഇതിനെക്കാൾ നന്നായി മുന്നോട്ട് പോകാൻ ശ്രമിക്കാം.

ദീപ ബിബീഷ് നായർ

കോ-ഓർഡിനേറ്റർ
നല്ലസൊപ്പാര-ബോയ്‌സർ മേഖല.

Leave a Comment