ബി. കെ. എസ് പ്രതിഷേധിച്ചു : നോർക്ക കെയർ ഇൻഷുറൻസ് വാർഷിക പ്രീമിയത്തിൽ കേരള സർക്കാർ വരുത്തിയ ക്രമരഹിതവും അശാസ്ത്രീയവുമായ വർദ്ധനയിൽ ബോംബെ കേരളീയ സമാജം ഭരണ സമിതി ശക്തമായി പ്രതിഷേധിച്ചു.
വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ. ദേവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രീമിയം വർദ്ധന പിൻവലിച്ച് ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും കൂടുതൽ സാർവജനികമാക്കണമെന്നും സമാജം സെക്രട്ടറി എ. ആർ. ദേവദാസ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേരളമുഖ്യമന്ത്രിക്കും ഗവർണ്ണർക്കും കത്തുകൾ അയക്കുവാനും യോഗം ഐകകണ്ഠ്യേന ധാരണയായി. തിരുവനന്തപുരത്ത് അധികൃതരെ കണ്ട് ഇക്കാര്യം അറിയിക്കുവാനും ത്വരിതഗതിയിലുള്ള നടപടികൾക്ക് വേഗം കൂട്ടാനും യോഗം സമാജം പ്രസിഡണ്ട് ഡോ: എസ്. രാജശേഖരൻ നായരെ ചുമതലപ്പെടുത്തി. സമാജം കഴിഞ്ഞ നിരവധി വർഷങ്ങളിലായി അംഗങ്ങൾക്കിടയിൽ നടത്തിയ ബോധവൽക്കരണത്തിലൂടെ നൂറു കണക്കിന് പേർ നോർക്കയുടെ തിരിച്ചറിയൽ കാർഡ് കരസ്ഥമാക്കുകയും നിരവധി പേർ നോർക്കാ കെയറിൽ ഇൻഷുറൻസ് പരിരക്ഷ നേടുകയും ചെയ്തിരുന്നു.
22
