57

വാർത്താ മുറിയിൽ ക്രൂരനടനം
സത്യത്തെ കൊല്ലാനായി പാഞ്ഞടുക്കുന്നു കാക്കികൾ
മാധ്യമ ധർമ്മത്തെ കൊല്ലുന്നതാണോ
നമ്മുടെ നിയമപാലനം
പറയുവാനുള്ള നാവരിഞ്ഞാലും
ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും
എഴുതാനുള്ള കൈകൾ അറുത്താലും
സത്യം എഴുതിക്കൊണ്ടേയിരിക്കും.
ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെ
കൊല്ലുവാനാർക്കുമാവില്ല
സത്യം വിളിച്ചോതും നാവിനെ
നിശബ്ദമാക്കാനാർക്കുമാവില്ല
അറിയുക, സത്യം ഒരിക്കലും മരിക്കില്ല
സത്യത്തെയാർക്കും കൊല്ലാനുമാവില്ല!.
📚📚📚📚📚📚📚📚📚📚
By- Usha George
രചന : സിസ്റ്റർ ഉഷാ ജോർജ്ജ്

