ഉസ്മാനും ബീവീം (നർമ്മകഥ )

by Kerala In Mumbai
0 comments

“ങ്ങളിത് എന്തിരിപ്പാണിക്കാ? സമയം എത്രയീന്നാ ങ്ങട ബീചാരം? പന്തു കളില് ന്താ പ്പ പറ്റീത് ? ഒരു കൂട്ടര് ജയിച്ച്, അയിന് ങ്ങളിങ്ങന കാറ്റ് പോയ ബലൂൺ മാതിരി ഇരിക്കാണ്ട് ബന്ന് പുട്ട് തിന്നീൻ.”

“അന്നക്കൊണ്ട് ജ്ജ് ഒന്നും പറയിപ്പിക്കല്ല്. അൻ്റ കരിനാക്കെടുത്തു ബളച്ചപ്പഴേ ഞമ്മക്ക് തോന്നീതാ അയിൻ്റ തട്ട് മെസിക്ക് ബരൂന്ന്. അന്നോടാരാ പറഞ്ഞെ കളിക്കും മുന്നേ സ്പെയിൻ ജയിക്കൂന്ന് പറയാൻ.”

“അല്ലിതെന്തിൻ്റെ കേടാ ങ്ങക്ക് ? ങ്ങളല്ലേ എന്നോട് ശോദിച്ചത് ആര് ജയിക്കൂന്ന്. ഞമ്മക്ക് പണ്ടേ പ്ളെയിനിക്കേറണത് ഇസ്‌ടായോണ്ട് ഞമ്മള് സ്പയിൻന്ന് പറഞ്ഞു. അയിന് …. ?”

“അള്ളാ, ചങ്കും മത്തനും അറിയാത്ത ഓളോട് ചോയിച്ച അന്നപ്പറഞ്ഞാ മതിയല്ല. ഇനീപ്പ സുബൈറിൻ്റെ മൊഖത്തെങ്ങനെ നോക്കും?”

“നോക്കാണ്ടിരിക്കാൻ ഓൻ്റെ മോത്ത് ചാണോം ബല്ലോം പറ്റിയാ ?” 

“ജ്ജ് ചെല്ല്, ചെന്ന് … ബല്ല  ശിക്കൻ കറീം ബയ്യ്. 
ഞമ്മള ടീം തോറ്റാല് പാതി മീശ ബടിക്കാന്ന് ഓനോട് ഞമ്മള് പറഞ്ഞു പോയല്ല ൻ്റ റബ്ബേ”

“അയിന് ങ്ങക്കെവ്ടാ മീശ ?”

“അനക്കൊരു പണില്ലേ ആമിനാ ?”

“ങ്ങക്ക് പുട്ട് തന്നിട്ടേ ഞമ്മള് പണിയെടുക്കുന്നൊള്ളൂ , അല്ലേ ഇതെന്തൊരു പിരാന്താണ് ? ഇങ്ങനേം ഒണ്ടാ മനുസമ്മാര് ?” ഇതും പറഞ്ഞ്   ഓള് ദേ ചാടിത്തുള്ളി പിന്നായത്തേക്ക് പോയി.

“അന്നാലും ൻ്റ മെസ്സി, ങ്ങക്കെന്താണ് പറ്റീത് ? ങ്ങള് ഞമ്മള ബിചാരിച്ചെങ്കിലും ഒന്ന് അടിച്ചില്ലല്ലാ പഹയാ” …. അല്ല  ങ്ങന ബിജാരിച്ചിരുന്ന് ബല്ല അറ്റാക്കും ഞമ്മക്ക് വന്നാ പിന്ന ഓള് അപ്പത്തന്ന പഴയ ബീരാനെ കെട്ടും, ആ ഹിമാറിനക്കെട്ടി അങ്ങനോള് സുകിക്കണ്ട.
പുട്ടെങ്കി പുട്ട് ….. അല്ല പിന്ന…..

ദീപ ബിബീഷ് നായർ

Leave a Comment