29

മരണമൊരിരുണ്ട പുഴ
മരണമൊരിരുണ്ട സൂര്യൻ
മരണമൊരു പടിയിറക്കം
മരണമാണവസാന ചിത്രവും
മരണമൊരു സത്യം
മരണമപ്രതീക്ഷിതം
മരണമാം വേർപാടിലടരും
മലരു പോൽ ബന്ധങ്ങളും
മരണമൊരുമതിലിനപ്പുറം
മരണമൊരന്ത്യമഹന്തതൻ
മരണമവസാനനന്മ തൻ
മരണമേ, നീയിന്നരികിലായ്
മരണമൊരു ശൂന്യത
മരണമോ സുനിശ്ചിതം
മരണമൊരു പ്രഹേളിക
മരണം ചിതയിലവസാനവും
മരണമൊരു ചിത്രമായ്
മനസിലോ രണ്ടുനാൾ
മനസ്സടുത്തറിഞ്ഞവർ
മാറുന്നിവിടന്യരായ്
മരണമേയെത്തുക നിദ്രയിൽ
മറുവാക്ക് പറയാതനുഗമിക്കാം
മധുരമാമോർമ്മകളേറെയല്ലോ
മതിവരുവോളമിന്നോമനിക്കാൻ.
ദീപ ബിബീഷ് നായർ

