207

കൺകോണിൽ മിന്നുന്ന കൗതുകവുമായി,
കൈകോർത്തു നിൽക്കുന്നു യുവമിഥുനം.
കനവുകൾ നെയ്യുന്ന രാവുകളിനിയവർ,
കവിതയായ് മാറ്റുമീ ജീവിതം മുഴുവൻ.
തമ്മിൽ പുണരുന്ന നിഴലുകൾ പോലെ,
തളരാതെ കൂടെയുണ്ടാകുമെന്നോതി.
തുടുവിരൽ തുമ്പിലെ പ്രണയത്തിൻ ചൂടിൽ,
തുളുമ്പുന്നൊരായിരം ഓർമ്മകൾ ബാക്കി.
പുതുമഴ പെയ്യുന്ന മണ്ണിലെ ഗന്ധമായ്,
പുതുയുഗ പ്രണയമീ നെഞ്ചിൽ പടർന്നു.
വിണ്ണിലെ താരകം സാക്ഷിയായ് നിൽക്കവേ,
മണ്ണിലീ ജോഡികൾ ഒന്നായി മാറി
സുമ .വി .പെരൂർ

