കണ്ണാ ….. കാർമുകിൽ വർണ്ണാ…

by Kerala In Mumbai
0 comments

കണ്ണാ കാർമുകിൽ വർണ്ണാ
കതിരൊളി ചിന്നും മനോഹര ഗോപപാലാ
എന്നുള്ളിലെന്നും തെളിയുന്ന നിൻമുഖം
സന്താപനാശനം ദേവ ദേവാ

ആകെത്തകർന്നു തരിച്ചൊരെൻ മാനസപീഢകളൊക്കെയറിഞ്ഞ ദേവാ
നീ തന്നെയാശ്രയം എന്നുമവിടുത്തെ
കാരുണ്യമല്ലോ എനിക്കഭയം

കർണ്ണികാരപ്പൂക്കൾ, വെള്ളരി, വെറ്റില
കണ്ണനു മുന്നിലൊരുക്കി വച്ചു
നേരം പുലരുമാ യാമത്തിൽ കണ്ടിടാം
കോടക്കാർവർണ്ണനെ ഗോപാലനെ

മഞ്ഞപ്പട്ടാടയുടുത്തൊരു മേനിയും
പൊന്മയിൽപ്പീലിയും ചാർത്തിക്കൊണ്ടേ
നിന്നുവിലസുമാ ചെന്താമരാക്ഷനെ
കണ്ടു വണങ്ങുന്നതെത്ര പുണ്യം

ദീപ ബിബീഷ് നായർ

Leave a Comment