ഇ ഐ എസ് തിലകന്‍ കവിതപുരസ്‌കാരം

by Kerala In Mumbai
0 comments

എഴുത്തുകാരുടെ സ്വതന്ത്രസംഘമായ സാഹിത്യ സൗഹൃദസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ഇ ഐ എസ് തിലകന്‍ സ്മാരക കവിതപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. ഇന്ത്യയില്‍, കേരളത്തിനു വെളിയിലുള്ള മലയാളികളായ എഴുത്തുകാര്‍ മാത്രമാണ് രചനകള്‍ അയയ്‌ക്കേണ്ടത്. 30 വരികളില്‍ കവിയാത്ത (4 മിനിട്ടുകള്‍ക്കകം അവതരിപ്പിക്കാന്‍ കഴിയുന്ന) കവിതകള്‍ ടൈപ്പ് ചെയ്തത് poetrycarnival123@gmail.com എന്ന ഈമെയിലില്‍ 2026 സെപ്റ്റംബര്‍ 23 നു മുമ്പ് അയയ്ക്കണം. വിഷയ നിബന്ധനയില്ല. രചയിതാവിന്റെ പൂര്‍ണ്ണവിലാസവും ഫോണ്‍നമ്പരും നല്‍കേണ്ടതാണ്. കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എങ്ങും മുമ്പ് പ്രസിദ്ധീകരിച്ചതാകരുത്. ഒരാള്‍ ഒരു കവിത മാത്രമാണ് അയയ്‌ക്കേണ്ടത്. 2026 ഒക്ടോബര്‍ രണ്ടാംവാരം വിജയിയെ പ്രഖ്യാപിക്കും. 2026 നവംബര്‍ ഒന്നിനു നവിമുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്


വിളിക്കുക- ലിനോദ് വര്‍ഗീസ് 9619093279, സജിനി രാഗസുധ 9923885426.

Leave a Comment