എവിടെയെല്ലാം മലയാളിഅവിടെയെല്ലാം മലയാളം’

by Kerala In Mumbai
0 comments

എവിടെയെല്ലാം മലയാളി
അവിടെയെല്ലാം മലയാളം’

എന്നുരുവിട്ടുകൊണ്ട് മലയാളം മിഷൻ എന്ന മഹത്തായ സംരഭത്തിലൂടെ ലോകത്തിലെല്ലായിടത്തും തരംഗമായി മാറിയ മാതൃഭാഷാ പഠനം മുംബൈ ചാപ്റ്ററിൻ്റെ കീഴിലും ഒരു വസന്തമായി പൂത്തു നിൽക്കുകയാണ്.

അമ്മ മലയാളത്തിലൂടെ മാതൃരാജ്യത്തിനോടുള്ള സ്‌നേഹവും അവിടുത്തെ സംസ്‌കാരവും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുന്നു എന്നത് ഏത് പ്രവാസികൾക്കും അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ്.

ഈ വർഷത്തെ പ്രവേശനോത്സവം ആഗസ്‌റ്റ് 9 നാണ്. മുംബൈ ചാപ്റ്ററിൻ്റെ കീഴിലുള്ള നല്ലസൊപ്പാര – ബോയ്‌സർ മേഖലയിൽ നല്ലസൊപ്പാര കേരളീയ സമാജം, വിരാർ കേരളീയ സമാജം, കൈരളി സമാജം പഠനകേന്ദ്രം പാൽഘർ , താരാപ്പൂർ മലയാളി സമാജം ബോയ്‌സർ ഇങ്ങനെ

നാല് പഠന കേന്ദ്രങ്ങളാണുള്ളത്.
നാല് പഠനകേന്ദ്രങ്ങളിലായി ഇരുനൂറോളം കുട്ടികളും ഇരുപതോളം അധ്യാപകരുമാണുള്ളത്.

കുട്ടികൾ മറ്റുഭാഷകളോടൊപ്പം നമ്മുടെ മാതൃഭാഷയായ മലയാളവും പഠിച്ചു വളരുന്നതിൽ നമുക്കഭിമാനിക്കാം.

ദീപ ബിബീഷ് നായർ
കോർഡിനേറ്റർ (Nalasopara – Boisar )

Leave a Comment