22

ശ്രാവണത്തുമ്പീ പൂത്തുമ്പി നാടുണർന്നതറിഞ്ഞില്ലേ
കാറുമാറി തെളിഞ്ഞൊരാ മാനത്തു കൗമുദിവന്നു പരന്നില്ലേ
കൗമുദി വന്നു പരന്നില്ലേ
(ശ്രാവണ …..)
പെറ്റെഴുന്നേറ്റൊരു പെണ്ണിനെപ്പോലിന്ന്
കൊയ്തൊരു പാടമൊഴിഞ്ഞല്ലോ
കറ്റയറുത്തു മെതിച്ചു കഴിഞ്ഞതുമൊറ്റയാരാളും പറഞ്ഞില്ലേ…… ഒറ്റയൊരാളും പറഞ്ഞില്ലേ…….
(ശ്രാവണ …..)
പാതയോരത്തായി തുമ്പയും കുമ്പളപ്പൂക്കൾ വിരിഞ്ഞതു കണ്ടില്ലേ
പാട്ടും പാടി നടക്കണ കാറ്റിന്ന്
പൂക്കളോടൊപ്പം കളിച്ചില്ലേ….. പൂക്കളോടൊപ്പം കളിച്ചില്ലേ……
(ശ്രാവണ …..)
അത്തമൊരുക്കുവാനങ്കണമൊക്കെയും ചെത്തിയൊരുക്കി മിനുക്കണ്ടേ ?
ആടിക്കളിക്കുവാനാ മരക്കൊമ്പിലായ് അന്നലൂഞ്ഞാലൊന്നു കെട്ടണ്ടേ….. അന്നലൂഞ്ഞാലൊന്നു കെട്ടണ്ടേ….
(ശ്രാവണ …..)
ദീപ ബിബീഷ് നായർ

