കാഴ്ചകൾ

by Kerala In Mumbai
0 comments

ഓളത്തിൽ ചാഞ്ചാടിയും
താളത്തിൽ കുണുങ്ങിയും
ഒഴുകി നടപ്പാണ് നൗകയാം കമനികൾ

വിണ്ണതിലൊരു കൂട്ടം
വാരിദമൊഴുകുന്നു
വശ്യമാമൊരു പഞ്ഞിത്തുണ്ടുകളായ്

അരുണനുദിക്കുന്നസ്തമയഛായയിലാഴിയിൽ മറയുവാൻ പതിവുപോലെ

പറവകൾ കൂട്ടമായെത്തുന്ന കാഴ്ചകൾ, വിരിയുന്ന പൂവുകൾ, പുൽനാമ്പുകൾ

കണ്ണിന്നു കുളിരേകും കാഴ്ചകൾ കാണുവാനലിഞ്ഞിടാമമ്മയാം പ്രകൃതിയിലായ്

ദീപ ബിബീഷ് നായർ

ദീപ ബിബീഷ് നായർ

You may also like