ഉസ്മാനും ബീവീം (നർമ്മകഥ)

by News Desk
0 comments

അല്ലാമിനാ ഞാനാ പറമ്പിലോട്ടൊന്നിറങ്ങട്ടെ , ബല്ല സൂട്ടും മടലും കിട്ടുവോന്ന് നോക്കട്ട്.  ങ്ങളിതുവരെ പോയില്ലേ മനുസ്യാ? അല്ല ഓൾട ശോദ്യം കേട്ടാ തോന്നും  ഞമ്മള് പറമ്പിലാ കെടപ്പെന്ന്.

ഞമ്മ പറമ്പിലേക്കിറങ്ങി.അല്ല ഞമ്മള് നട്ട മാവും തേക്കുമൊന്നും കാണ്ന്നല്ലാല്ല, എന്നാ കണ്ണിക്കണ്ട കാഞ്ഞാനും കൂഞ്ഞാനുമൊക്കെ വളർന്നു നെപ്പൊണ്ട് താനും. ഒരൊറ്റ ഓലേം മടലും കാണുന്നില്ല റബ്ബേ, തെങ്ങാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, മ്മക്കാവസ്യം വരുമ്പം ഒണങ്ങി നിക്കണതല്ലാതെ ഓല വീഴണില്ലല്ലാ.
‘ങ്ങളെന്താ പ്പ പരതണത് ഉസ്മാനേ? ‘ അതുവഴി വന്ന ഹാജിയാര് മാപ്പള ലോഹ്യം ചോദിച്ചു. ‘എന്തിപ്പ പറയാനാണ്? ബല്ലോം ബച്ചും കുടിച്ചും കയിക്കണ്ടേ മാപ്പളേ? ന്തക്കൊയാ ഈ ദുനിയാവില് നടക്കണതെന്ന് ങ്ങള് കാണ്ന്നില്ലേ?
ബോംബും മിസെലും ഓനവിടാ ഇടുന്നതെങ്കിലും ഇപ്പ ഞമ്മളാണല്ല ഓട്ടത്തില്, ബല്ലാത്ത കസ്ടം തന്നപ്പാ ‘ , ഇതും പറഞ്ഞ് ഹാജിയാര് പോയി.

ആ ദാ വരണ് ഞമ്മള പഴയ കക്ഷി മൈമുന , ഓള് ബല്ലാണ്ട് ക്ഷീണിച്ച പോലെ, ഞമ്മളൊന്ന് തിരിഞ്ഞു നോക്കി ആമിനാങ്ങാനും കണ്ടാൽ തീർന്നു. ഏയ് ഓളെ കാണുന്നില്ല. ‘ന്താ മൈമൂ സുഖാണോ നെനക്ക് ?’ ഓള് ചിരിച്ചോണ്ട് കടന്നു പോയി. ആ ചിരിയും മൊഞ്ചും കണ്ടപ്പം ഞമ്മള ഉള്ളീലും ഒരു ലഡു പൊട്ടി അറിയാണ്ട് ചിരി ബന്നതാണ്, പസേങ്കി ബന്നതിനെക്കാൾ സ്പീഡിൽ മാറി ……. ന്താ കാരണം ന്നല്ലേ, മാക്സിം എളിയിൽ കുത്തി ഒരു ഗുസ്തിക്ക് പോണ മട്ടിൽ ഓളതാ ടെറസിൻ്റെ മോളിൽ നിക്കണു , അല്ല ഓളിത് തുണി ബിരിക്കാൻ എപ്പ മോളിൽ പോയീന്നറീല്ല , ഇനീപ്പ ഞമ്മ  ഇവ്ട നിക്കേണോ ?പോണോ?

ദീപ ബിബീഷ് നായർ 

You may also like