ആശ്രമ സൗഭാഗ്യം

by News Desk
0 comments

ആചാരങ്ങളും അനുഷ്ഠാനങ്ങളും
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം
അവകാശപ്പെടുമ്പോള്‍ ഓര്‍ക്കേണം
അത് ജീവിതരീതിയെന്നത്
മാറ്റം എന്നും അനിവാര്യമായിരിക്കും
നാം മാത്രം എന്തിന് മാറാതിരിക്കണം
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന
ചൊല്ല് മാനിക്കുകയെന്നേ നിവൃത്തിയുള്ളൂ
നഷ്ടമായ ആശ്രമ സൗഭാഗ്യം
തിരിച്ചു കിട്ടില്ല ഒരിക്കലും
എല്ലായിടവും പ്രകീര്‍ത്തിക്കപ്പെട്ട പോലവേ
ഒരു അദ്ധ്വാനത്തിന്‍ വിജയോത്സവം
ഇടയ്ക്കിടെ പൊഴിയുന്ന
പൂനിലാവിന്‍ കുളിരല്ലോ
ഉല്ലാസത്തില്‍ ഒന്നുചേര്‍ന്ന്
പ്രേയസ്സില്‍ നിന്ന് ശ്രേയസ്സിലേക്ക് എത്തിടാം.

രാജേന്ദ്രന്‍ പടിയൂര്‍

You may also like