E I S തിലകൻ കവിതപുരസ്കാരം

by Kerala In Mumbai
0 comments

എഴുത്തുകാരുടെ സ്വതന്ത്രസംഘമായ സാഹിത്യ സൗഹൃദസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ഇ.ഐ.എസ്. തിലകൻ സ്മാരക കവിതപുരസ്കാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളി എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

പ്രത്യേക നിബന്ധനകളൊന്നുമില്ല.സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള യാതൊരു മാധ്യമങ്ങളിലും മുൻപ് പ്രസിദ്ധീകരിക്കാത്തതും സ്വന്തം സൃഷ്ടിയുമായ ഒരു കവിത മാത്രമാണ് ഒരാൾ അയക്കേണ്ടത്. 30 വരികളിൽ കവിയാത്തതും നാല് മിനിറ്റിനകം അവതരിപ്പിക്കാൻ സാധിക്കുന്നതുമായിരിക്കണം രചന. കവിതയിൽ കവിയുടെ പേര് വയ്ക്കാൻ പാടില്ല. രചനയും രചയിതാവിന്റെ ബയോഡാറ്റയും ഫോട്ടോയും പ്രത്യേകമായി രണ്ട് പേജുകളിലായി വേണം തയ്യാറാക്കാൻ.

ടൈപ്പ് ചെയ്ത കവിതയും വിവരങ്ങളും poetrycarnival123@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 23-ന് മുൻപായി ലഭിക്കണം. മുൻ വർഷങ്ങളിലെ ജേതാക്കളുടെ രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

ഒക്ടോബർ രണ്ടാം വാരത്തിൽ വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് നവംബർ ഒന്നിന് നവി മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലിനോദ് വർഗീസ് (96190 93279), സജിനി രാഗസുധ (99238 85426), തുളസി മണിയാർ (9930878253), മുരളീധരൻ വലിയവീട്ടിൽ (9823884778) എന്നിവരിൽ ഒരാളുമായി ബന്ധപ്പെടാം.

Leave a Comment