മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സലിൽദ (സലിൽ ചൗധരി ) ക്ക് രാഗാലയ lifetime achievement award നൽകി,അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കിയ ഗാനമേള.
മുംബൈയിലെ മികച്ച ഗായകരും( പ്രീതി വാരിയർ – Idea Star Singer Runner up, Master Shiva Sankar Krishna – Flower Musical Show Winner & team ) വിച്ചു അയ്യരുടെ ഓർക്കസ്ട്രേഷൻ എല്ലാതും ചേർന്നപ്പോൾ ഒരു world class പ്രോഗ്രാമായി മാറി.
മലയാളത്തിലെ ആദ്യകാല സൂപ്പർ ഹിറ്റുകളായിരുന്ന മദനോത്സവം, നെല്ല്, ചെമ്മീൻ എന്നീ സിനിമയിലെ, സലിൽദാ യുടെ സംഗീതത്തിൽ പിറന്ന,മലയാളികൾ നെഞ്ചോടു ചേർത്ത ഒരു
ഗാനങ്ങൾ ആസ്വദിക്കനുള്ള ഒരു ഭാഗ്യമുണ്ടായി.
മുംബയിലെ മാട്ടുങ്കയിലുള്ള മൈസൂർ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ സലിൽദയുടെ മകൻ Sanjoy Chowdhury അവാർഡ് ഏറ്റുവാങ്ങി.
മുംബൈയിലെ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച
എൻ. ശ്രീജിത്ത് ( മാതൃഭൂമി, മുംബൈ ബ്യുറോ ചീഫ് )
എം. കെ. നവാസ് ( പ്രസിഡന്റ് -കെയർ ഫോർ മുംബൈ )Dr.ശശികല പണിക്കർ ( ബിസിനസ് സംരംഭക, എഴുത്തുകാരി ),
ബിജോയ് ഉമ്മൻ ( പ്രിൻസിപ്പൽ ഹോളി ഏയ്ഞ്ചൽസ് സ്ക്കൂൾ, ഡോമ്പിവലി )
Adv. രാഖി സുനിൽ ( സാമൂഹ്യ പ്രവർത്തക)
നിഷ ഗിൽബെർട്ട് ( നർത്തകി, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക ) എന്നിവർ ഈ വർഷത്തെ കിം excellence അവാർഡ് മുഖ്യാതിഥി സൻജോയ് ചൗധരിയിൽ നിന്നും ഏറ്റുവാങ്ങി
ശ്രീകുമാർ മാവേലിക്കരയുടെ മനോഹരമായ അവതരണകൂടിയായപ്പോൾ ഇന്നലത്തെ വൈകുന്നേരം എക്കാലവും ഓർമ്മിക്കാവുന്ന മനോഹരമായ ഒരു പരിപാടിയായി മാറി.
ഇടശ്ശേരി രാമചന്ദ്രൻ
