308

അഗ്നിയാമക്ഷരക്കൂട്ടുകൾ ചേർത്തു ഞാൻ
അമ്പുകൾ നെയ്താവനാഴിയിലായ്
അർത്ഥഭേദങ്ങളിൽ നെഞ്ചു തുളയ്ക്കുന്നൊരായുധമായി പുറത്തെടുക്കാൻ
അൽപ്പരായ് മാറിയോരെന്നുടെ ചുറ്റിലും
അരുതിൻ്റെ വേലികൾ തീർത്തിടുമ്പോൾ
അറിയാനെനിക്കു കഴിഞ്ഞില്ലൊരാ തണൽ ശാഖിതന്നറുത്തൊരാ വേരുകൾ
അലിവെന്നു കണ്ടുഞാനൊരു പുസ്തകത്തിലെ
അടരുകൾ മുന്നിലായ് കാട്ടിയപ്പോൾ
അപഹാസ്യമായെന്തോ കണ്ടപോലന്നവർ
അറിയാതെയുള്ളിൽ ചിരിച്ചിരുന്നു
അതിശയമാണെനിക്കാദ്യമായ് തോന്നിയെന്നന്തരാത്മിവിലോ ചോദ്യങ്ങളും
അതുശീലമായി കഴിഞ്ഞിന്നു കാലമായി
അടവുകളല്ലോ പയറ്റി ഞാനും
അറിയാൻ ശ്രമിക്കുന്നവരുടെ ചിന്തകൾ
അംഗാരരാശിയിലെന്ന പോലെ
ദീപ ബിബീഷ് നായർ

ദീപ ബിബീഷ് നായർ
